കോതമംഗലം: ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴേക്ക് കുറയുമ്പോഴും ഇന്ധന വില തീരുവ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ 140 കേന്ദ്രങ്ങളിൽ 11 മണി മുതൽ 11.05 വരെ 5 മിനിറ്റാണ് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അമീൻ TM, വൈസ് പ്രസിഡന്റ് ലിനോ മാങ്കുത്താൻ, ജില്ലാ ജനറൾ സെക്രട്ടറി KA റമീസ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജെയിൻ അയനാടൻ, അബ്ദുള്ള മേള, എബി ചേലാട്, വിജിത് വിജയൻ, റിയാസ് തോട്ടത്തിക്കുളം, യൂത്ത് കോൺഗ്രസ് നേതാക്കളായ എൽദോസ് കീച്ചേരി, അനൂപ് ഇട്ടൻ , അനൂപ് കാസ്സിം , അനൂപ് ജോർജ്, അമീൻ തടത്തിക്കുന്നേൽ , ജെറിൻ ബേബി, മുഹമ്മദ് റഫീക്ക്, ജെയിൻ ജോസ് , അബ്ദുള്ള മേള , ബേസിൽ പിണ്ടിമന, റോയ് കെ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.