Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് അവകാശ വാദങ്ങളുമായി മുന്നണികള്‍

കോതമംഗലം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാഷ്ട്രീയത്തിന് അതീതമായ ഘടകങ്ങള്‍ വിജയമുറപ്പിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു. യാക്കോബായ സഭയിലെ വലിയൊരു വിഭാഗത്തിന്റെയും കത്തോലിക്കാ വിഭാഗത്തിന്റെയും വോട്ടുകള്‍ ആന്റണി ജോണിന് ലഭിച്ചെന്നാണ് എല്‍ഡിഎഫ് നിഗമനം.

എതിര്‍പക്ഷത്തുനിന്ന് അനുകൂലമായ അടിയൊഴുക്കുണ്ടായതിനാല്‍ ഭൂരിപക്ഷം ഇനിയും വര്‍ധിച്ചേക്കാമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.എ ജോയി പറഞ്ഞു. സിപിഎമ്മിന്റെ കോട്ടയായ നെല്ലിക്കുഴിയില്‍ നിന്നാണ് പ്രധാന പ്രതീക്ഷ. 2021 ലെ തെരഞ്ഞെടുപ്പില്‍ 6600 വോട്ട് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നെല്ലിക്കുഴിയില്‍ നിന്ന് മാത്രം 4000 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇത്തവണ വാരപ്പെട്ടി, കുട്ടമ്പുഴ പഞ്ചായത്തുകളിലും മുന്നണി പ്രതീക്ഷ വയ്ക്കുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളും ആന്റണി ജോണിന്റെ പ്രവര്‍ത്തന മികവും വോട്ടായി മാറിയെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു. അതേസമയം, ഷിബു തെക്കുംപുറം 10,000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

നെല്ലിക്കുഴിയുള്‍പ്പെടെ എട്ട് പഞ്ചായത്തുകളിലും ലീഡ് നേടുമെന്നാണ് വിലയിരുത്തല്‍. നഗരസഭയില്‍ മുന്‍പെങ്ങുമില്ലാത്ത മേല്‍ക്കൈ ഇത്തവണയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷെമീര്‍ പനക്കല്‍ പറഞ്ഞു. യുഡിഎഫിന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും കൃത്യമായ ആസൂത്രണവും ഫലത്തില്‍ പ്രതിഫലിക്കും. പത്ത് വര്‍ഷത്തെ വികസന മുരടിപ്പിലൂന്നിയ പ്രചാരണത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചുവെന്നും കെ.എ ജോയി വ്യക്തമാക്കി. 2016 ലും 2021 ലും മണ്ഡലം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

 

You May Also Like

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

NEWS

കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക്...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം കുടുംബസമേതം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാര്‍ത്ഥി...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

NEWS

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയില്‍ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എല്‍ദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ദോയുടെ പാരഡി ഗാനങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. മുന്നൂറിലേറെ...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

error: Content is protected !!