കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും കോതമംഗലം ഫയർ ഫോഴ്സിസിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനീന്തൽ പരിശീലനം ആരംഭിച്ചു. രാവിലെ 9 മുതൽ 11വരെ കരിങ്ങഴ തോട്ടിലാണ് പരിശീലനം.
എസ്.ടി.ഒ പി.കെ. എൽദോസ്, എ.എസ്.ടി.ഒ എം. അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സൽമാൻഖാൻ, വിൽസൻ ബേസിൽ, ജിയോബിൻ എന്നിവരാണ് പരിശീലനം നൽകിയത്.