പല്ലാരിമംഗലം : സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സൗജന്യമായി നൽകുന്ന പലവെഞ്ജന കിറ്റ് ഇറക്കുന്നതിനായെത്തിയ സന്നഡ പ്രവർത്തകരോട് അടിവാട്റേഷൻ കടയിൽ INTUC തൊഴിലാളികളുടെ ഗുണ്ടായിസമെന്ന് ആരോപണം. സംസ്ഥാനത്താകമാനം സൗജന്യ കിറ്റ് പാക്ക് ചെയ്യുതും, ലോഡ് ചെയ്ത് റേഷൻ കടകളിൽ ഇറക്കി നൽകുന്നതും വിവിധ സന്നദ്ധ പ്രവർത്തകരാണെന്നിരിക്കെ അടിവാട് മാത്രം യൂണിയൻകാർ കാണിച്ച ഗുണ്ടായിസം പ്രതിഷേധാർഹമെന്ന് ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് പറഞ്ഞു.
പോത്താനിക്കാട് ഡി വൈ എഫ് ഐ പ്രവർത്തകർ പാക്ക് ചെയ്ത് വണ്ടിയിൽ കയറ്റി അയച്ച 282 കൾ ഇറക്കുവാൻ ബ്ലോക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ സന്നദ്ധരായിരുന്നു. എന്നാൽ ഒരു കിറ്റിന് നാല് രൂപ നിരക്കിൽ യൂണിയൻ ഇറക്കുമെന്ന നിലപാടിൽ INTUC ക്കാർ വന്നതാണ് പ്രശ്നം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മാവുടി, വെയിറ്റിംഗ് ഷെഢ് കവല എന്നിവിടങ്ങളിൽ ഡി വൈ എഫ് ഐ പ്രവർത്തകരാണ് റേഷൻ കടകളിൽ സൗജന്യമായി കിറ്റുകൾ ഇറക്കിയത്. കൊറോണക്കാലത്ത് സംസ്ഥാനത്ത് നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകത്തിന്റെ പ്രതിഫലനമാണ് അടിവാട് നടന്നതെന്ന് ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് പറഞ്ഞു.