Connect with us

Hi, what are you looking for?

NEWS

“സൗജന്യ ഭക്ഷൃധാന്യ കിറ്റ്” പാക്കിങ്ങ് പ്രവർത്തികൾ പുരോഗമിക്കുന്നു: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ ഉൾപ്പെട്ട സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ 11 കേന്ദ്രങ്ങളിലായി പുരോഗമിച്ചു വരികയാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സൺഫ്ലവർ ഓയിൽ 1 ലിറ്റർ,ഉഴുന്ന് 1 കിലോ,തുവര പരിപ്പ് 250 ഗ്രാം,ആട്ട 2 കിലോ,തേയില 250 ഗ്രാം,ഉലുവ 100 ഗ്രാം,പഞ്ചസാര 1 കിലോ,കടുക് 100 ഗ്രാം,അലക്കു സോപ്പ് 2 എണ്ണം,മല്ലിപ്പൊടി 100 ഗ്രാം,മഞ്ഞൾപ്പൊടി 100 ഗ്രാം,മുളകുപൊടി 100 ഗ്രാം,ഉപ്പ് 1 കിലോ,കടല 1 കിലോ,ചെറുപയർ 1 കിലോ,റവ 1കിലോ,വെളിച്ചെണ്ണ അര ലിറ്റർ എന്നിങ്ങനെ 17 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്.അന്ത്യോദയ അന്നയോജന,മുൻഗണന,സബ്സിഡി,മുൻഗണന ഇതര കാർഡ് എന്നിങ്ങനെ ക്രമത്തിൽ 4 ഘട്ടങ്ങളിലായിട്ടാണ് കിറ്റ് വിതരണം നടത്തുന്നത്. ഇതിൽ അന്ത്യോദയ അന്നയോജന കാർഡുകൾക്കായുള്ള ഒന്നാം ഘട്ട വിതരണം പൂർത്തീകരിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള വിതരണത്തിനായി ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തികൾ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിച്ചു വരികയാണ്.

നെല്ലിക്കുഴി പഞ്ചായത്തിൽ (രണ്ട് കേന്ദ്രങ്ങൾ ) ഡ്രീംസ് ഹോം സ്റ്റേ ഹോൾ നെല്ലിക്കുഴി,ടി ടി സി സെന്റർ ചെറുവട്ടൂർ,കുട്ടമ്പുഴ പഞ്ചായത്തിൽ (രണ്ട് കേന്ദ്രങ്ങൾ ) വിമല പബ്ലിക് സ്കൂൾ,ജോർജിയൻ അപ്പാരൽസ് വടാട്ടുപാറ,കോതമംഗലം മുനിസിപ്പാലിറ്റിയിൽ (രണ്ട് കേന്ദ്രങ്ങൾ ) ചെറിയ പള്ളി കൺവെൻഷൻ സെൻ്റർ,എൽ പി സ്കൂൾ പുതുപ്പാടി,കീരംപാറ പഞ്ചായത്തിൽ യാക്കോബായ ചർച്ച് പുന്നേക്കാട്,കവളങ്ങാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹാൾ നേര്യമംഗലം,കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി സൂപ്പർ മാർക്കറ്റ്,പിണ്ടിമന പഞ്ചായത്തിൽ മാലിപ്പാറ കോൺവെന്റ്,പല്ലാരിമംഗലം-വാരപ്പെട്ടി പഞ്ചായത്തിൽ മാരമംഗലം പള്ളി ഓഡിറ്റോറിയം. എന്നിവിടങ്ങളിലായി സപ്ലൈകോ ,കുടംബ ശ്രീ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പാക്കിങ്ങ് പ്രവർത്തികൾ പുരോഗമിക്കുന്നതെന്നും MLA അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!