കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വിവിധ മേഖലകളിലായി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായിട്ടാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വാവേലി, കൊള്ളിപ്പറമ്പ്, തുരങ്കം,പാനിപ്ര എന്നിവിടങ്ങളിലെ പുതിയ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
