കുട്ടമ്പുഴ : എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്ന മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ ഗതാഗതം ഫോറസ്റ്റു ക്കാർ വീണ്ടും തടഞ്ഞിരിക്കുന്നു.
രണ്ടു വർഷങ്ങൾക്ക് മുൻപ് ഈ റോഡിൽ ഏളം പ്ലാശ്ശരി ട്രൈബൽ കോളനിയുടെ മധ്യഭാഗത്തായിട്ട് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്തത്തിൽ ചെക്ക്പോസ്റ്റ് സ്ഥാപിക്കുകയും ഒന്നര വർഷം മുന്നേ ഇതു വഴിയുള്ള ഗതാഗതം സമ്പൂർണമായി നിരോധിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്.
ഇതു വഴി കുറത്തി കുടി ട്രൈബൽ കോളനിയിലെ ആളുകളെയും അവർ സഞ്ചരിക്കുന്ന വാഹനങ്ങളും മാത്രമാണ് ഇതു വഴി കടത്തിവിടുന്നത്.
മാങ്കുളം മേഖലയിൽ ഉളളവർക്ക് കോതമംഗലം ഭാഗത്തേയ്ക്ക് വളരെ വേഗത്തിലും ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കുവാനുള്ള ഏക റോഡാണിത്.മാങ്കുളം പള്ളിസിറ്റിയിൽ നിന്നും മാമലക്കണ്ടം വഴി കോതമംഗലത്ത് എത്തി ചേരുവാൻ 50 KM ദൂരം യാത്ര ചെയ്താൽ മതി.കല്ലാർ – അടിമാലി വഴി യാത്ര ചെയ്താൽ കോതമംഗലത്ത് എത്തിചേരുവാൻ 90 KM ദൂരം യാത്ര ചെയ്യണം 40 KM ദൂരം അധിക മായി യാത്ര ചെയ്യണം.
കോതമംഗലം – കുട്ടമ്പുഴ നിവാസികൾക്കും മാങ്കുളത്ത് എത്തിചേരണമെങ്കിൽ ഇതു തന്നെയാണ് സ്ഥിതി.
1955-58 കാലഘട്ടത്തിൽ ഈറ്റ മുളശേഖരണത്തിന് വേണ്ടി പുനലൂർ പേപ്പർമിൽ കമ്പനി നിർമ്മിച്ച റോഡാണിത്. 63 വർഷമായിട്ട് യാതോരുവിധ യാത്ര വിലക്കുകൾ ഒന്നും തന്നെയില്ലാതെ മാമലക്കണ്ടം – എളം പ്ലാശ്ശേരി ട്രൈബൽ കോളനി നിവാസികൾ – കുറത്തികുടി ട്രൈബൽ നിവാസികൾ മാങ്കുളം – ആനക്കുളം മേഖലകളിലെ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ യാത്ര ചെയ്യുവാനുള്ള എക ഗതാഗത മാർഗ്ഗമാണ് ഫോറസ്റ്റുകാർ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് അടച്ചിട്ടുളളത്.
ഇതിനെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി അടക്കമുള്ള വിവിധ സംഘടനകൾ വനം വകുപ്പ് മന്ത്രിയ്ക്ക് നൂറ് കണക്കിന് നിവേദനങ്ങൾ നൽകിയിട്ടും ഫോറസ്റ്റ് അധികാരികൾ റോഡ് തുറന്ന് നൽകുവാൻ തയ്യാറാകാത്ത സാഹജര്യത്തിൽ കുട്ടമ്പുഴയിലെയും – മാങ്കുളത്തെയും നാട്ടു ക്കാർ ഹൈക്കാടതിയെ സമീപിക്കുകയായിരുന്നു.ഇതിനെ തുടർന്ന് ഹൈകോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 2023 നവംബർ 8-ാം തിയതി മുതൽ റോഡ് തുറക്കുകയും ആയിരക്കണക്കിന് ആളുകൾ ഇതു വഴി യാത്ര ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ 2023 ഡിസംബർ 22-ാം തിയതി ഫോറസ്റ്റു ക്കാർ ഹൈകോടതിയിൽ ഒരു ia പെറ്റീഷൻ കൊണ്ടുവന്ന് ഒരു പ്രത്യേക ഓഡർ വാങ്ങിയത് മൂലം പുറമേ നിന്നുള്ള യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കുവാൻ വിലക്ക് ഉണ്ടായിട്ടുള്ള താണ്.
ഈ ഉത്തരവിനെ തുടർന്ന് പ്രദേശിക വാസികളായ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്കും – മാങ്കുളം ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്കും ടി ഗ്രാമ പഞ്ചായത്തുകളിൽ താമസക്കാരനാണ് എന്ന് തെളിയിക്കുന്ന രേഖകൾ കാണിച്ചാൽ പാസിന്റെ അടിസ്ഥാനത്തിൽ ഇതു വഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നതാണ്.
എന്നാൽ ഈ കഴിഞ്ഞ 15-ാം തിയതി കുട്ടമ്പുഴ വില്ലേജ് ആഫീസറും സംഘം ഔദ്യാഗിക ആവശ്യവുമായി സഞ്ചരിച്ച വാഹനം ഇളം പ്ലാശ്ശേരി ചെക്ക്പോസ്റ്റിൽ ഫോറസ്റ്റുകാർ തടയുകയും കടത്തിവിടാതെയിരിക്കുകയും ചെയ്യുകയുണ്ടായി കാരണങ്ങൾ തിരക്കിയപ്പോൾ ഇതു വഴി ആരെയും കടത്തി വിടേണ്ടതില്ല എന്ന് മൂന്നാർ DFO യുടെ ശക്തമായ നിർദേശങ്ങൾ ഉണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഇപ്പോൾ ഇതു വഴി നാട്ടുക്കാരായ ആരുടെയും വാഹനങ്ങൾ ഇതു വഴി കടത്തിവിടുന്നില്ല.സംസ്ഥാന സർക്കാർ 2008-ൽ ഈ റോഡ് മലയോര ഹൈവേയായി ഏറ്റെടുത്ത് ആറാം മൈൽ മുതൽ കുറത്തികുടി വരെ 21 K M ദൂരം റോഡ് PWD ഏറ്റെടുക്കുകയും ചെയ്തിട്ടുളളതും മാമലക്കണ്ടം വരെ 10 KM ദൂരം റോഡിന്റെ പണികൾ തീർത്തിട്ടുള്ളതുമാണ്.
മാമലക്കണ്ടം മുതൽ കുറത്തികുടിവരെയുള്ള റോഡിന്റെ രണ്ടാം റീച്ചിന്റെ ടെണ്ടർ നടപടികൾ PWD പൂർത്തികരിച്ച് കഴിഞ്ഞപ്പോൾ ഫോറസ്റ്റു ക്കാർ ഇല്ലാത്ത വന നിയമങ്ങൾ പറഞ്ഞ് റോഡു പണികൾ തടയുകയായിരുന്നു .
ഈ റോഡ് ഗതാഗത യോഗ്യമാകാത്തതു കൊണ്ട് ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്നത് കുറത്തികുടി ട്രൈബൽ നിവാസികളും സമീപത്തുള്ള 6 – ഓളം ട്രൈബൽ കോളനിക്കാരുമാണ് കടുത്ത യാത്ര ദുരിതങ്ങൾ അനുഭവിക്കുന്നത്.കുറത്തികുടിയിൽ മാത്രം 360 -തിൽ പരം കുടുംബങ്ങളിലായി 1600 – റിൽ പരം ട്രൈബൽ ജനങ്ങൾ യാതോരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ കഴിഞ്ഞ് വരുകയാണ്.
മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ യാത്ര തടസങ്ങൾ എത്രയും വേഗം ഫോറസ്റ്റുകാർ നീക്കിയില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ഓൾഡ് ആലൂവ – മൂന്നാർ ( രാജപാത )PWD റോഡ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ശ്രീ ഷാജി പയ്യാനിക്കൽ , റോബിൻ ജോസഫ് , ആദർശ് .ട, ഷെറിലിൻ ജോസഫ് , ബിജു vJ, എന്നിവർ അറിയിച്ചു.