കോതമംഗലം : കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് 3.25 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിക്കുന്ന 30 കിലോമീറ്റര്‍ ഡബിള്‍ ലൈന്‍ ഹാങ്ങിങ് ഫെന്‍സിങ്ങിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഫെബ്രുവരി 28 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാല്‍ നിന്നും ആരംഭിച്ച് വേട്ടാമ്പാറ കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ഠം, തോണിച്ചാല്‍, കണ്ണക്കട, കൊളക്കാടന്‍ തണ്ട്, കുത്തുകുഴി വഴി വേങ്ങൂര്‍ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപ്പാറ, പാണിയേലി വഴി പോരില്‍ അവസാനിക്കുന്ന നിലയിലും വേട്ടാംമ്പാറ അയനിച്ചാല്‍ മുതല്‍ ഓള്‍ഡ് ഭൂതത്താന്‍കെട്ട് വരെ പുഴ തീരത്തുകൂടിയും പൂര്‍ണമായി കവര്‍ ചെയ്യുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഏറ്റവും ഫലപ്രദമായ ഡബിള്‍ ലൈന്‍ ഹാങ്ങിങ് ഫെന്‍സിങാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്.ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വടക്കുംഭാഗം സെന്റ് ജോര്‍ജ് ഹോറേബ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു .
