കോതമംഗലം: നീണ്ട പാറയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്‌പോഴും അധികൃതര്‍ പുലര്‍ത്തുന്ന മെല്ലെ പോക്ക് നയത്തിനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. വീട്ടുമുറ്റത്തുപോലും കാട്ടാന എത്തിയിട്ടും ഇതിനെതിരെ ഫലപ്രദമായി നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു. കാഞ്ഞിരവേലിയില്‍ ഇന്ദിര എന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് മാസങ്ങളേ ആയുള്ളു.സമീപപ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, രൂപത കമ്മിറ്റി അംഗം പ്രഫ ജോര്‍ജ് കുര്യാക്കോസ് ഓലിയപ്പുറം, ഫൊറോന കമ്മിറ്റിയംഗം പയസ് തെക്കേകുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഭാരവാഹികള്‍ നീണ്ടപാറയില്‍ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.