Connect with us

Hi, what are you looking for?

NEWS

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ഫയർ വാച്ചർക്ക് പരിക്ക്

കോതമംഗലം: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വനംവകുപ്പ് ഫയർ വാച്ചർക്ക് പരിക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ തേരക്കുടി ആദിവാസി കോളനിയിലെ

സജീവൻ ആണ്ടി (54) ക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പതിനൊന്നോടെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കാനനപാതയിൽ പാമ്പ്കുത്തിപ്പാറയിൽ വച്ചാണ് കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായത്.

ഇടമലയാര്‍ വനത്തിലെ എണ്ണക്കല്ലില്‍ വനംവകുപ്പിന്റെ ഫയര്‍വാച്ചറായ സജീവന്‍ ആണ്ടി ഒരാഴചത്തെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക മടങ്ങുന്നതിനിടെയാണ് സജീവനെ കാട്ടുപോത്ത് ആക്രമിച്ചത്.

വനപാതയില്‍വച്ചാണ് സംഭവം.ഒപ്പമുണ്ടായിരുന്നവര്‍ സജീവിന് ഏറെ മുമ്പിലാണ് നടന്നിരുന്നത്.അവര്‍ വിവരം അറിഞ്ഞതുമില്ല.സജീവന്‍ തനിയെ നടന്ന് വീട്ടിലെത്തുകയായിരുന്നു.ഒരു പോത്ത് മാത്രമാണുണ്ടായിരുന്നതെന്ന് സജീവന്‍ പറഞ്ഞു.സജീവന്റെ വയറിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.നെഞ്ചിനും നെറ്റിയിലും പരിക്കുണ്ട്.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സജീവനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിധക്ത ചികിത്സക്കായി പ്രവേശിപ്പിച്ചു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...