ഇടമലയാർ: തുണ്ടത്തിൽ റെയിഞ്ചിലെ ഇടമലയാർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വന ദിനം ആഘോഷിച്ചു. ചക്കിമേട് ഭാഗത്ത് കെ.എസ്.ഇ.ബി റോഡിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്ന പരിപാടിയോടെയാണ് വനദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് താളുംകണ്ടം കമ്യൂണിറ്റി ഹാളിൽ താളുംകണ്ടം ആദിവാസി വി.എസ്.എസ് ൻ്റെ ആഭിമുഖ്യത്തിൽ വനദിനാഘോഷവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വന സംരക്ഷണ സമിതി പ്രസിഡൻ്റ് പ്രദീപ് കെ അധ്യക്ഷത വഹിച്ച യോഗം ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ വർഗീസ് കെ.എ വനദിന സന്ദേശം നൽകി യോഗം ഉദ്ഘാടനം ചെയ്തു. ഊരുകാണി മാധവൻ മൊയ്‌ലി മുഖ്യാതിഥിയായിരുന്നു. ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഗ്രേഡ് ശ്രീ. ദിൽഷാദ് എം ബോധവൽക്കരണ ക്ലാസ് നയിച്ചു. യോഗത്തിൽ വി.എസ്.എസ് സെക്രട്ടറി ശ്രീ. അരുൺ കെ .എം സ്വാഗതം പറഞ്ഞു. ഊരുമൂപ്പൻ ശ്രീ. ബാലകൃഷ്ണൻ വനവികസന ഏജൻസി മെമ്പർ ശ്രീമതി സീത എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ടി പ്രമോട്ടർ രമ്യ പ്രദീപ് നന്ദി പറഞ്ഞു. തുടർന്ന് സമിതി അംഗങ്ങളുടെ കലാപരിപാടികളും സ്നേഹ വിരുന്നും നടന്നു.
കൂടാതെ ഇടമലയാർ സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിശാൽ ഓസ്റ്റിൻ, BF0 കെ. സനോജ്, വാച്ചർ രവി.P. P എന്നിവരും കരിമ്പാനി സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അനിൽ ബേബി, SFO എ അനിൽ BFO മാരായ അഖിൽ വിനായക്, പ്രവീൺ, വാച്ചർ ശശിക്കുട്ടൻ എന്നിവർ അടങ്ങുന്ന സംഘം മൂഞ്ഞ ഉൾവന ഭാഗങ്ങളിൽ വനദിനത്തോടനുബന്ധിച്ച് വനയാത്ര എന്ന പേരിൽ പ്രത്യേക സംയുക്ത പരാബുലേഷൻ നടത്തി.