CRIME
തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി.

കോതമംഗലം: നേര്യമംഗലം വനത്തിൽ തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഘം പിടിയിലായത്. വനത്തിൽ ക്യാമ്പിംഗ് ചെയ്യുവാനായി പോയ വനപാലകരാണ് കാട്ടിൽ തമ്പടച്ചിരുന്ന നായാട്ട് സംഘത്തെ കണ്ടെത്തിയത്. വനപാലകരെ കണ്ട് സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വനപാലകർ നടത്തിയ തിരച്ചിലിൽ മൂന്നു പ്രതികളെയും നിറത്തോക്കുമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പിന്നെവൂർകുടി സ്വദേശികായ ചക്കാനിക്കൽ അനിൽകുമാർ ( 51),
ഉറുമ്പിൽ വീട്ടിൽ മനോജ് (41), മുളമൂട്ടിൽ സജി (47 )എന്നിവരാണ് സംഭവത്തിൽ വനപാലകരുടെ പിടിയിലായത്. സംഘത്തിലെ മൂന്നു പ്രതികളെ കൂടി ഇനിയും കിട്ടുവനുണ്ടന്നും അവർക്കായി തിരച്ചിൽ ഊർജിതം ആക്കിയിട്ടുണ്ടന്നും
വനപാലകർ അറിയിച്ചു. ലോക്ക് ഡൗണ് സമയം വനത്തിൽ വനപാലകർ പരിശോധന ശക്തമാക്കിയത്തോട് കൂടി വന്യ ജീവിനായാട്ട് തടയുവാൻ സ്‌പെഷ്യൽ ക്യാമ്പ് വനമേഖലകളിൽ നടത്തിയപ്പോഴാണ് വെടി ശബ്ദം കേൾക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടിക്കുവാൻ സാധിക്കുകയും ചെയ്തത്.
പ്രതികളുടെ പക്കൽ നിന്നും ഹെഡ് ലൈറ്റ്, ടോർച്ച്, വാകാത്തി, പടുത, ഭക്ഷണം പാകം ചെയ്യുവാനുള്ള സാമഗ്രികൾ ഒരു നാടൻ തോക്ക് എന്നിവയും കണ്ടു കെട്ടിയിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അജയ്, എസ് എഫ് ഓ മാരായ വിനോദ് കുമാർ എ വി, പി എ സുനി,ബി എഫ് ഓ മാരായ ഉമ്മർ എം എം, നൗഷാദ് എ, മുഹമ്മദ് ഷാ, സച്ചിൻ സി ഭാനു, അരുൺ രാജ്, ട്രൈബൽ വാച്ചർ മാരായ സനീഷ്, വിജയമ്മ എന്നിവരടങ്ങുന്ന സംഘമാണ് വനത്തിൽ പരിശോധന നടത്തി വേട്ടക്കാരെ പിടികൂടിയത്.
CRIME
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത 5 മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കുന്നത്ത് നാട് എസ്.ഐ എ.എൽ അഭിലാഷ്, എസ്.സി പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി. ഒമാരായ ജോബി ചാക്കോ , അൻവർ ,ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 78 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 53 പേരെ നാട് കടത്തി. നിരന്തര കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പടെയുള്ള കൂടുതൽ നിയമനടപടികൾ ഉണ്ടാവുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
CRIME
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത് വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ പരീത് (34), ഐരാപുരം ഏറ്റകുടി വീട്ടിൽ ജോൺസൻ മത്തായി (34) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.റാക്കാട് ഭാഗത്ത് അർദ്ധരാത്രിയിൽ കാറിൽ എത്തിയശേഷം മലഞ്ചരക്ക് കട കുത്തിതുറന്ന് 60 കിലോയോളം കുരുമുളക്, 20 കിലോയോളം ജാതിക്ക അഞ്ചു കിലോയോളം ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോൺസണും ചാലക്കുടി,വാഴകുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളിൽ മോഷണകേസ് നിലവിൽ ഉണ്ട്. താഹിർ വാടകക്ക് എടുത്ത കാറിൽ കറങ്ങി നടന്നാണ് ഇവര്‍ മൂവരും മോഷണം നടത്തി വന്നിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെടുത്തു.
സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, കെ.എസ്.ജയൻ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പി.എസ്.ജോജി, സീനിയർ സിപിഓമാരായ അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
CRIME
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വട്ടക്കാട്ടുപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ടമാലിൽ നിന്നും കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിലാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ഇവിടെ ഇരുപതിനായിരത്തിലേറെ രൂപയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്.
പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ എം.കെ സജീവൻ ,എസ്.ഐമാരായ ടി.ബി ബിബിൻ, അബ്ദുൾ ജലീൽ എസ് സി പി ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒ മാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുള്ളത്.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്