മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
