കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തുകുഴി കിഴക്കേക്കവലയില്‍ ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയില്‍ ബിനോയ് (49), ഭാര്യ മഞ്ജു (44), മകള്‍ എയ്ഞ്ചല്‍ (14), സുഹൃത്ത് അജിത്കുമാര്‍ (45), സ്‌കൂട്ടര്‍ യാത്രികന്‍ രഞ്ജിത് കെ. രാജീവ് എന്നിവരെ കോതമംഗലത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കോതമംഗലം ഭാഗത്തുനിന്നു പോയ കാര്‍ വളവില്‍ സ്‌കൂട്ടറിനെ മറികടക്കവെ എതിരേവന്ന ബസുമായി കൂട്ടിയിടിച്ചു. പിന്നാലെയെത്തിയ സ്‌കൂട്ടറും അപകടത്തില്‍പ്പെട്ടു. കാറും സ്‌കൂട്ടറും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.
