കോതമംഗലം: കനത്തമഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കോതമംഗലം പിണ്ടിമന അയിരൂര്‍പ്പാടത്ത് അഞ്ച് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അയിരൂര്‍പ്പാടം കോണ്‍വന്റിന് സമീപം മാണിയാട്ടുകുടി ഫിറോസ്, മാണിയാട്ടുകുടി ഷാഫി, മാണിയാട്ടുകുടി ഷംസുദീന്‍, ചിറ്റേത്തുകുടി നിയാസ്, കുമ്പശേരി അഷ്റഫ് എന്നിവരുടെ വീടുകളും ഇലക്ട്രിക് സാമഗ്രികള്‍ക്കുമാണ് മിന്നലേറ്റ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മിന്നലിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് ഫിറോസിന്റെ വീടിനാണ്. വീടിന്റെ ഭിത്തിക്ക് പലയിടത്തും മേല്‍ക്കൂരയിലും പൊട്ടല്‍ വീണിട്ടുണ്ട്. മൂന്ന് ജനല്‍ ചില്ല് പൊട്ടിത്തെറിക്കുകയും ചെയ്തു. മീറ്ററും വയറിംഗ് സാമഗ്രികളും മുഴുവനും കത്തിപ്പോയി. ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഫിറോസും ഭാര്യയും കുഞ്ഞും അമ്മയും ബെഡ് റൂമിലായിരുന്നു. സമീപത്തെ വീടുകളുടെ ഇന്‍വെര്‍ട്ടര്‍, സീലിംഗ് ഫാന്‍ തുടങ്ങിയ കത്തിപ്പോയി.
You May Also Like
NEWS
കോതമംഗലം : താലൂക്ക് പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആയുർവേദ വാരാചാരണവും ഔഷധ വൃക്ഷത്തൈ നട്ട് സംരക്ഷണവും ഔഷധസസ്യങ്ങളുടെ വിതരണവും നടത്തി. കോതമംഗലം തങ്കളം മാർ ബസോലിയോസ് നഴ്സിംഗ് കോളേജ് കാമ്പസിൽ നടന്ന ആയുർവേദ...
NEWS
കോതമംഗലം :ചെമ്പൻകുഴി – നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി .നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു...
NEWS
കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...
NEWS
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ മണിമരുതും ചാലിൽ കുടുംബാരോഗ്യ വെൽനസ്സ് സെന്ററിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു...