കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആലുവ മത്സ്യ ഭവൻ കോഡിനേറ്റർ ശിബി ടി ബേബി , പ്രമോട്ടർ ജിഷ എം ടി തുടങ്ങിയവർ പങ്കെടുത്തു. 6550 മത്സ്യകുഞ്ഞുങ്ങളെയാണ് കുട്ടമ്പുഴ പഞ്ചായത്തിൽ വിതരണം ചെയ്തത്.
