കോതമംഗലം :കോട്ടപ്പടി ചീനിക്കുഴിയിൽ കിണറിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ് (60)എന്നയാൾ ആണ് കിണറിൽ വീണത്.ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ സേനാംഗങ്ങൾ ആയ ഒ എ ആബിദ്, സൽമാൻ ഖാൻ എന്നിവർ കിണറിൽ ഇറങ്ങി റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജിത്, ഫയർ ഓഫീസർമാരായ ഷാജി, രാഗേഷ്, രജീഷ്, ഷംജു ഹോം ഗാർഡ് ബിനു എന്നിവരും ഉണ്ടായിരുന്നു.
