Connect with us

Hi, what are you looking for?

ACCIDENT

പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം, കോടികളുടെ നഷ്ടം

പെരുമ്പാവൂര്‍: ചേലാമറ്റത്തെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം. പുലര്‍ച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. രാവിലെ എട്ടോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. പ്ലാസ്റ്റിക് കസേര നിര്‍മാണ കമ്പനിയുടെ ഏകദേശം 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗോഡൗണിലുണ്ടായ കസേരകളാണ് തീപിടിത്തത്തില്‍ കത്തിയത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി.

സമീപത്തുണ്ടായിരുന്ന മുന്നു ലോറികളുടെ എന്‍ജിനുള്‍പ്പെടെ മുന്‍ഭാഗവും കത്തിനശിച്ചു. പെരുമ്പാവൂര്‍, അങ്കമാലി, കോതമംഗലം, പട്ടിമറ്റം, ആലുവ, മൂവാറ്റുപുഴ എന്നീ അഗ്‌നിരക്ഷാ നിലയങ്ങളില്‍നിന്ന് എട്ട് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. അഗ്‌നിരക്ഷാ സംഘം ഉടന്‍ എത്തിയതിനാല്‍ ചുറ്റുമുണ്ടായിരുന്ന മൂന്ന് ഗോഡൗണിലേക്ക് തീ പടരുന്നതും നിയന്ത്രിക്കാനായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ചേലാമറ്റം വെള്ളിമറ്റം ഗോപിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കമ്പനി. നഷ്ടം കണക്കാക്കിയിട്ടില്ല. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബി.സി. ജോഷി എന്നിവരാണ് നേതൃത്വം നല്‍കിയത്.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...