കോതമംഗലം: തീപ്പെട്ടിക്കമ്പനിക്ക് തീപിടിച്ച് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആയക്കാട് പോപ്പുലര്‍ മാച്ച് വര്‍ക്ക്‌സ് എന്ന തീപ്പെട്ടിക്കമ്പനിക്ക് തീപിടിച്ചത്. ഏകദേശം 10 ചാക്ക് തീപ്പെട്ടിക്കൊള്ളികളും, കാലി ചാക്കുകളും, മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും തീപിടുത്തതില്‍ കത്തി നശിച്ചു.തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ സ്ഥലത്തെയ്ക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു. കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ജോസ് , അനില്‍ കുമാര്‍ , ഷാനവാസ്, ആബിദ്, വില്‍സണ്‍, ഷെമീര്‍ , മുരുകന്‍, നിസാമുദീന്‍, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
