Connect with us

Hi, what are you looking for?

EDITORS CHOICE

നൃത്തവും, വരയുമായി ജയസൂര്യയ്ക്ക് ജന്മദിന സമ്മാനം ഒരുക്കി ഡാവിഞ്ചി കുടുംബം.

കൊച്ചി : മലയാളത്തിന്റെ യുവ ചലച്ചിത്ര താരം ജയസൂര്യയുടെ പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ജന്മദിന സമ്മാനം ഒരുക്കിയിരിക്കുകയാണ് ഡാവിഞ്ചി കുടുംബം. നൃത്ത വും വരയുമായിട്ടാണ് പിറന്നാൾ സമ്മാനം. മൂന്നടി നീളവും, രണ്ടടി വീതിയുമുള്ള ആറു ബോര്‍ഡുകളിലായി ഒന്‍പതു പേര്‍ വരയ്ക്കുന്നു. പശ്ചാത്തല സംഗീതം ജയസൂര്യ സിനിമകളിലെ പാട്ടും ഡയലോഗും. മാറി മാറി ഡാന്‍സ് ചെയ്യുകയും തലതിരിച്ചു വരക്കുകയും ചെയ്യുന്നതിന്‍റെ അവസാനം ആറു ബോര്‍ഡുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ജയസൂര്യയുടെ മുഖചിത്രം പൂര്‍ത്തിയാകുന്നു.

പ്രശസ്ത ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്‍റെ മക്കള്‍ ഇന്ദുലേഖയും ഇന്ദ്രജിത്തും ജെഷ്ടാനുജന്മാരുടെ മക്കളായ അശ്വതി, വൈശാഖ് ,കാര്‍ത്തിക് ,മാളവിക , ദേവിപ്രിയ , ഗൗരീ നന്ദന്‍ എന്നി ഒന്‍പതു പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ ആണ് ഈ വ്യത്യസ്തമായ നൃത്ത ചിത്രമോരുക്കിയത് . ജയസൂര്യ നേരിട്ടു വിളിക്കുകയും വീഡിയോയിലൂടെ ടീമംഗങ്ങളെ അഭിനന്ദിക്കുകയും ആശംസകള്‍ പറയുകയും ചെയ്തു . വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കലാരൂപങ്ങലാണ് നൃത്തവും ചിത്ര രചനയും. ഇത് രണ്ടും കൂടി ചെയ്യുന്നത് വളരെ ശ്രമകരമായ കാര്യമാണ്. പരിശ്രമത്തിലൂടെ മാത്രമേ ഇത് ഫലവത്താക്കാന്‍ സാധിക്കൂ എന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
twitter retweet kaufen

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...