കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, വികസനകാര്യ സ്റ്റാന്റിംഗ് എം എസ് ബെന്നി, CDPO ജിഷ ജോസഫ്, വാർഡ് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, ദിവ്യ സലി, പ്രിയ സന്തോഷ്,ശ്രീകല സി, ഷജി ബെസി, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ് എം ആർ,ICDS മുംതാസ് എം എസ് തുടങ്ങിയവർ പ്രസംഗിച്ചു.
