കോതമംഗലം: എംവിഐപിയുടെ വലതുകര കനാല്‍ തുറക്കാത്തതിനെ തുടര്‍ന്ന് വരള്‍ച്ചാ ഭീഷണിയില്‍ കോതമംഗലം താലൂക്കിലെ നാലു പഞ്ചായത്തുകള്‍. പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നത് എംവിഐപി കനാലാണ്. എംവിഐപിയുടെ വലതുകര കനാല്‍ ആണ് ഈ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നത്. കനാലില്‍ ഇതുവരേയും വെള്ളമെത്തിയിട്ടില്ല. വേനല്‍ ശക്തമായ സാഹചര്യത്തില്‍ കനാല്‍ തുറക്കാത്തതുമൂലം വിവിധ പ്രദേശങ്ങള്‍ ജലക്ഷാമം നേരിടുന്നുണ്ട്.
ജലസ്രോതസുകള്‍ പലതും വറ്റിവരണ്ടു. കുടിവെള്ള കിണറുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കാര്‍ഷികവിളകള്‍ ഉണങ്ങിത്തുടങ്ങി. കനാലുകളുടെ ശൂചീകരണം വൈകുന്നതാണ് പ്രശ്‌നമായത്. ഫണ്ട് ലഭിക്കാത്തതിനാലാണ് ശുചീകരണം നടത്താത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കനാലുകളാകെ കാടുമൂടി കിടക്കുകയാണ്. ദിവസങ്ങളോളം പണിയെടുത്താല്‍ മാത്രമെ കനാല്‍ തുറക്കാന്‍ കഴിയു എന്നതാണ് സ്ഥിതി. കനാല്‍ തുറക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഗൗരവമുള്ളതാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് ഉദ്യോഗസ്ഥര്‍ പറയുന്നതടസം.






















































