കോതമംഗലം: കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭയന്ന് ഓടിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്.
കുഴഞ്ഞുവീണ പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിമോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കളമശേരിയിലേക്ക് കൊണ്ടുപോയി.
