Connect with us

Hi, what are you looking for?

NEWS

കുടുംബങ്ങൾ ദൈവപരിപാലനയിലാശ്രയിക്കുക _ മാർ ജോർജ് മoത്തിക്കണ്ടത്തിൽ.

കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഫാമിലി അപ്പോസ്തോലേറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെസ്റ്റ്റ് പാസ്റ്ററൽ സെൻ്ററിൽ നടന്ന വലിയ കുടുംബങ്ങൾക്കായുള്ള സംഗമം ‘ജീവ ബിഗ് ഫാമിലി മീറ്റ് 2025’ ൻെറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. മാതാപിതാക്കൾ മക്കളെ ദൈവോത്മകമായി വളർത്തണമെന്നും കുടുംബങ്ങൾ പ്രാർത്ഥനയുടെ ഇടങ്ങളായി മാറണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നിരവധി പരിപാടികൾ രൂപതാതലത്തിൽ സഭ ചെയ്യുന്നതായി ബിഷപ്പ് കൂട്ടിചേർത്തു.
ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാദർ ആന്റണി പുത്തൻകുളം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും വെവ്വേറ നടന്ന സെമിനാറിന് ബ്രദർ എൽവിൻസ് കോട്ടൂരാന്റെ ആൻറ് ടീം നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷൻ വഹിച്ചു. കോതമംഗലം രൂപത സോഷ്യൽ സർവീസ് വിഭാഗം ഡയറക്ടർ ഫാദർ ജോസഫ് കൊച്ചുപറമ്പിൽ സ്വാഗതം ആശംസിക്കുകയും അസിസ്റ്റൻറ് ഡയറക്ടർ ഫാദർ പൗലോസ് നെടുംതടത്തിൽ നന്ദി പറയുകയും ചെയ്തു.
സീറോ മലബാർ സഭയുടെ പ്രോ ലൈഫ് അപ്പൊസ്റ്റലേറ്റ് ഗ്ലോബൽ സെക്രട്ടറി ജോയ്സ് മുക്കുടം ജ്വാലവിദ്യയുടെ അകമ്പടിയോടുകൂടി നടത്തിയ സന്ദേശം ഏറെ ശ്രദ്ധേയ ആകർഷിച്ചു. യോഗത്തിന്റെ സമാപനത്തിൽ വലിയ കുടുംബങ്ങളെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യിതു . തുടർന്ന് കോതമംഗലം രൂപത ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ “സജീവം ലഹരി വിരുദ്ധ പ്രോജക്ട്ൻ്റെ ” നേതൃത്വത്തിൽ നടന്ന ഷോർട്ട് ഫിലിം മതസരത്തിൽ അവാർഡ് ജേതാക്കളെ ആദരിക്കുകയും അവാർഡ് വിതരണവും നടത്തുകയും ചെയ്തു. വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിന് കൊഴുപ്പേകി. ജോൺസൻ കറുകപ്പിള്ളിൽ , റോബിൻ ആൻ്റണി , ജോസ് കോടമുള്ളിൽ , ഡിഗോൾ ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.

You May Also Like

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും വിദൂരത്തുള്ള ആദിവാസി ഉന്നതിയായ ഉറിയം പെട്ടി ആദിവാസി ഉന്നതിയിലും തിരഞ്ഞെടുപ്പ് പ്രചരണം സജീവം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണ്ഠൻ ചാലിൽ നിന്നും ജീപ്പിൽ വനത്തിലൂടെ നാലു...

NEWS

കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

error: Content is protected !!