CRIME
പ്രധാനമന്ത്രിയെ ഫേസ്ബുക്കിൽ അപമാനിച്ചതിനും, അസഭ്യം പറഞ്ഞതിനും കോതമംഗലം സ്വദേശിനിക്ക് എതിരെ പോലീസിൽ പരാതി.

കോതമംഗലം : കൊതമംഗലം അയ്യങ്കാവ് സഹകരണ ബാങ്കിന് സമീപം താമസിച്ചുവരുന്ന വള്ളിക്കുടിയിൽ വീട്ടിൽ വിളംബരൻ എന്നയാളുടെ മകൾ സ്മിത സഞ്ജയ് എന്ന യുവതി, പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ മോർഫിംഗ് നടത്തി പന്നിയുടെ മുഖം ചേർത്ത് വികൃതമാക്കി, കാട്ടു പന്നി എന്ന് ഹെഡിങ് എഴുതി ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് അപമാനിച്ചത്. ഇത് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച് പ്രധാനമന്ത്രിയെ സമൂഹത്തിൽ അവഹേളിച്ചിരിക്കുകയാണ്. യുവതിയുടെ ഈ ചെയ്തികൾ സമൂഹത്തിൽ രാഷ്ട്രീയ സ്പർധ ഉണ്ടാക്കുന്നതും, ചേരി തിരിവിനും ഇടയാക്കുന്നതാണ്. അവർ ഉപയോഗിചിരിക്കുന്ന വാക്കുകൾ വളരെ പ്രകോപനമുണ്ടാക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ നവമാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്തോടെ ഈ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ ബിജെപി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി കോതമംഗലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി.
ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ ഇട്ട ഇവർക്ക് രാഷ്ട വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടോ എന്നും, ഇതിൽ നടന്നിരുന്ന ഗൂഢാലോചനയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി കൊടുക്കുവാനും മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷനായി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
CRIME
കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.