കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പിജി ഓറിയൻ്റേഷനിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു. മെഴുകുതിരികൾ തെളിച്ചാണ് യോഗം ആരംഭിച്ചത്.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസിന് ദീപം കൈമാറി. തുടർന്ന് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഡീന്മാർക്കും വകുപ്പു മേധാവികൾക്കും നൽകി.
അവരിൽനിന്ന് വിദ്യാർത്ഥികൾ തിരികൾ കൈമാറി തെളിയിച്ചു. തുടർന്നു നടന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി.പി. വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്, സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. ആശാ മത്തായി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം പകർന്നുനൽകുന്നതിനായി യുജിസി നിർദേശപ്രകാരമാണ് ദീക്ഷാരംഭ് സംഘടിപ്പിച്ചത്.