കോതമംഗലം: എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോതമംഗലത്ത് യുവാവ് എക്‌സൈസ് പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 0.629 ഗ്രാം എംഡിഎംഎ, 84 ഗ്രാം കഞ്ചാവ്, എന്നിവയുമായി കോതമംഗലം പിറക്കുന്നം സ്വദേശിയായ ജിതിന്‍ സിബി (കണ്ണന്‍) ആണ് കോതമംഗലം എക്‌സൈസിന്റെ പിടിയിലായത്. കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നെല്ലിമറ്റം, പിറക്കുന്നം ഭാഗങ്ങളില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌റ് ചെയ്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ജിമ്മി വി.എല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ പി.ബി ലിബു, സുമേഷ് കുമാര്‍ കെ.എം,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റസാക്ക് കെ.എ,സോബിന്‍ ജോസ് ബിലാല്‍ പി സുല്‍ഫി,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റെന്‍സി കെ.എ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
