പെരുമ്പാവൂര്‍: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയില്‍. ആസാം നൗഗോട്ട് സ്വദേശി ബഹറുല്‍ ഇസ്ലാമാണ് (24) പിടിയിലായത്. ഇയാളില്‍നിന്ന് 130 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 51 ഡെപ്പികളിലായി സൂക്ഷിച്ച 5.87 ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്നര ലക്ഷം രൂപ വില വരും. കണ്ടന്തറയിലുള്ള കെട്ടിടത്തില്‍ വാടക മുറിയെടുത്ത് താമാസിച്ചാണ് മയക്കുമരുന്നുകള്‍ പാക്കറ്റിലാക്കി വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. ചൊവ്വ വൈകിട്ട് 4.30ന് വില്‍പ്പനയ്ക്ക് ഇറങ്ങുന്ന സമയത്താണ് പിടികൂടിയത്.
ആസാമില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന് തൃശൂരില്‍ ഇറങ്ങിയ ശേഷം ബസിലാണ് ലഹരിവസ്തുക്കള്‍ പെരുമ്പാവൂരിലെത്തിക്കുന്നത്. കൂടുതല്‍ വില്‍പ്പനയും പരിചയക്കാര്‍ക്കാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുമേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സലിം യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എ. ഷമീര്‍, പി.വി. വികാന്ത്, സോബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.