കഴിഞ്ഞ 4 മാസത്തോളം ആയി അടഞ്ഞുകിടക്കുന്ന മുളവൂർ അർബൻ സഹകരണ ബാങ്കിൻറെ നെല്ലിക്കുഴിയിലെ 2 ശാഖകളും ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുകയും നിക്ഷേപകർ ആയിട്ടുള്ള സാധാരണക്കാരുടെയും വ്യാപാരികളുടെയും തുകകൾ ഉടൻ തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുഴി കവലയിൽ യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കാമ്പാക്കുടിയുടെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സായാഹ്ന പ്രതിഷേധ സമരം
സമരം ഏകോപന സമിതി ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു ജില്ല വൈസ് പ്രസിഡന്റ് ഇ കെ സേവിയർ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന കമ്മിറ്റി അംഗം മൊയ്തീൻ ഇഞ്ചകൂടി ,ജില്ല സെക്രട്ടറി ജിജി ഏളൂർ, നിയോജക മണ്ഡലം സെക്രട്ടറി റെന്നി വർഗ്ഗീസ്സ് ഫുമ നിയോജകമണ്ഡലം പ്രസിഡൻ്റും പല്ലാരിമംഗലം യൂണിറ്റ് പ്രസിഡൻ്റുമായ എം എം അലിയാർ , നിയോജക മണ്ഡലം യൂത്ത് വിങ്ങ് പ്രസിഡന്റ് പി എം ഷംജൽ,യൂണിറ്റ് സെക്രട്ടറി ഹമീദ് കാലാപറമ്പിൽ,ട്രഷറർ ഷൗക്കത്ത് പൂതയിൽ,വൈസ് പ്രസിഡണ്ട്സക്കരിയ പി എം , സി ബി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു ഒട്ടനവധി വ്യാപാരികളും, സാധാരണക്കാരും, കർഷകരും ധർണ്ണയിൽ പങ്കെടുത്തു
