Connect with us

Hi, what are you looking for?

NEWS

ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഏറുമാടം ഒരുങ്ങുന്നു

കോതമംഗലം: ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഏറുമാടം ഒരുങ്ങുന്നു.ചാരുപാറയില്‍ പെരിയാര്‍തീരത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതിയുള്ള മരത്തിന് മുകളിലാണ് ഏറുമാടം നിര്‍മ്മിച്ചത്.നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ഏറുമാടം സജ്ജമാക്കുന്നത്. ഇഞ്ചത്തൊട്ടി വനമേഖലയില്‍ നിന്ന്് പെരിയാര്‍കടന്ന് ആനകള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ടോയെന്ന്് നിരീക്ഷിച്ച് തിരികെ ഓടിക്കാന്‍ ഏറുമാടത്തില്‍ വനപാലകർ രാത്രിയില്‍ തങ്ങും.

ഇന്ന് (ബുധനാഴ്ച) മുതല്‍ വനപാലകരെ ഡ്യൂട്ടിക്കിടാനാണ് തീരുമാനം.കഴിഞ്ഞദിവസം പെരിയാര്‍ കടന്നെത്തിയ ഒരു ആന ജനവാസമേഖലയോട് ചേര്‍ന്നുള്ള തേക്ക് പ്ലാന്റേഷനിലുണ്ട്.പെരുമണ്ണൂര്‍ ഭാഗത്താണ് ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പ്ലാന്റേഷനില്‍നിന്നും വനത്തിലേക്ക് തുരത്തുന്നതിനുള്ള തീരുമാനം നടപ്പാക്കാന്‍ വനംവകുപ്പ് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.ആന തീറ്റ കിട്ടാതെ തനിയെ മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.ആന പ്ലാന്റേഷനില്‍ കൂടുതല്‍ദിവസം തങ്ങുമ്പോള്‍ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...

NEWS

കോതമംഗലം: അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും കടുത്ത ചൂടും നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ വ്യാപാരം അതി പ്രശസ്തമാണ്.ഏതുതരം ഫര്‍ണ്ണീച്ചറുകളും ഇവിടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ളതും ആധുനീക...

NEWS

കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു. കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും...