കോതമംഗലം: ചാരുപാറയില്‍ കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഏറുമാടം ഒരുങ്ങുന്നു.ചാരുപാറയില്‍ പെരിയാര്‍തീരത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതിയുള്ള മരത്തിന് മുകളിലാണ് ഏറുമാടം നിര്‍മ്മിച്ചത്.നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് ഏറുമാടം സജ്ജമാക്കുന്നത്. ഇഞ്ചത്തൊട്ടി വനമേഖലയില്‍ നിന്ന്് പെരിയാര്‍കടന്ന് ആനകള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നുണ്ടോയെന്ന്് നിരീക്ഷിച്ച് തിരികെ ഓടിക്കാന്‍ ഏറുമാടത്തില്‍ വനപാലകർ രാത്രിയില്‍ തങ്ങും.
ഇന്ന് (ബുധനാഴ്ച) മുതല്‍ വനപാലകരെ ഡ്യൂട്ടിക്കിടാനാണ് തീരുമാനം.കഴിഞ്ഞദിവസം പെരിയാര്‍ കടന്നെത്തിയ ഒരു ആന ജനവാസമേഖലയോട് ചേര്‍ന്നുള്ള തേക്ക് പ്ലാന്റേഷനിലുണ്ട്.പെരുമണ്ണൂര്‍ ഭാഗത്താണ് ആന ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ പ്ലാന്റേഷനില്‍നിന്നും വനത്തിലേക്ക് തുരത്തുന്നതിനുള്ള തീരുമാനം നടപ്പാക്കാന്‍ വനംവകുപ്പ് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.ആന തീറ്റ കിട്ടാതെ തനിയെ മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകര്‍.ആന പ്ലാന്റേഷനില്‍ കൂടുതല്‍ദിവസം തങ്ങുമ്പോള്‍ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.