Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിന്റെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചു ആന്റണി ജോൺ എംഎൽഎ

കോതമംഗലം : ജില്ലാ വികസന സമിതി യോഗം ചേർന്നു. പെരിയാർവാലി,മുവാറ്റുപുഴവാലി കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിൽ രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുകയാണ്. അതു കൊണ്ട് അടിയന്തിരമായി പെരിയാർവാലി, മുവാറ്റുപുഴവാലി കനാലുകളിൽ അടിയന്തിരമായി വെള്ളം തുറന്നു വിടുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എം എൽ എ ആവശ്യപ്പെട്ടു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ടെണ്ടർ പൂർത്തീ കരിച്ചിട്ടുള്ള ആലുവ – മൂന്നാർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും, നിർത്തിവച്ച അടിവാട് – പരീക്കണ്ണി കെ എസ് ആർ ടി സി സർവ്വീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുട്ടമ്പുഴ സത്രപ്പടിയിൽ തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ രാത്രിയിൽ ആന ഇറങ്ങുന്ന വിഷയം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.ഇവിടെ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും,ആർ ആർ റ്റി ടീമിന്റെ സേവനം ഇവിടെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും,തങ്കളം – കാക്കനാട് നാലുവരിപ്പാതയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും,നേര്യമംഗലത്തും ഇടമലയാറിലും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള തുടർ നടപടികൾ വേഗത്തിലാക്കണമെന്നും,പുന്നേക്കാട് റോഡ് വികസനവുമായി ബന്ധപ്പെട്ടു കൊണ്ട് ഡി ഡി സർവ്വേയുടെ ഭാഗത്തു നിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്നും,പുന്നേക്കാട് കവലയിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് കവല വികസനം നടത്തുന്ന പ്രവർത്തനം വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകണമെന്നും,കോതമംഗലം താലൂക്ക് ആശുപത്രിയിൽ അനധികൃതമായി അവധിയിലായിട്ടുള്ള ഓർത്തോ ഡോക്ടറുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും,എല്ലാ ദിവസവും ഓർത്തോ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്നും, നേര്യമംഗലം കുടുംബരോഗ്യ കേന്ദ്രത്തിൽ ഒരു എൻ എച്ച് എം ഡോക്ടറുടെ സേവനം കൂടി അടിയന്തിരമായി ഉറപ്പുവരുത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

കോതമംഗലം പ്രദേശത്ത് ലഹരിക്കെതിരെ നടത്തുന്ന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തന്നെ എക്സൈസ്,പോലീസ് ഡിപ്പാർട്ട്മെന്റുകൾ നടത്തുന്നുണ്ടെന്നും, ആലുവ റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരീക്ഷണവും പരിശോധനയും കുറെ കൂടെ മുന്നോട്ടു കൊണ്ട് പോകണമെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഉറവിടം ഉൾപ്പെടെ കണ്ടു പിടിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകണമെന്നും
എം എൽ എ ആവശ്യപ്പെട്ടു.

വികസന സമിതിയിൽ എം എൽ എ മാർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗത്തിൽ കളക്ടർ നിർദ്ദേശം നൽകി.ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് അധ്യക്ഷത വഹിച്ചു.എം എൽ എ മാരായ കെ എൻ ഉണ്ണികൃഷ്ണൻ, ആന്റണി ജോൺ, അനൂപ് ജേക്കബ് എന്നിവരും മറ്റ് ജനപ്രതിനിധികളും വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....