കോതമംഗലം :എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ & പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ നെത്യത്വത്തിൽ പല്ലാരിമംഗലം പഞ്ചായത്തിൻ ജനസമ്പർക്ക പരിപാടിയും , വിധവകളായ അമ്മാർക്ക് നൽകുന്ന വിധവ പെൻഷൻ വിതരണവും പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് എ പി മുഹമ്മദിന്റെയും , വൈസ് പ്രസിഡന്റ് ഒ ഇ അബാസിന്റെയും നെത്യത്വത്തിലുളള സി പി എം പ്രവർത്തത്തകരും ചേർന്ന് തടസ്സപ്പെടുത്തി. നിർദ്ധനരായ നിരവധി രോഗികൾക്ക് സാബത്തിക സഹായവും ഉൾപ്പെടെ നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലേക്കാണ് സി പി എം സംഘം ഇരച്ച് കയറിയത്.
പാവങ്ങളായ രോഗികളൊട് അസഭം പറയുകയും ചെയർമാനെ കൈയ്യെറ്റം ചെയ്യാൻ ശ്രമിക്കുകയും, മരുന്നുകളും , ബാനറുകളും , കസേരകളും നശിപ്പിക്കുകയും ചെയ്തു. സി പി എം കാടത്തമാണ് പാവങ്ങളായ രോഗികൾക്കു നേരെയുളള കടന്നുകയറ്റമാണെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു. എന്ത് വെല്ലുവിളികൾ ഉണ്ടെങ്കിലും പാവങ്ങൾക്കൊപ്പം എന്റെ നാട് ഒപ്പമുണ്ടാവുമെന്ന് അദേഹം പറഞ്ഞു.
ഈ അതിക്രമത്തിനേതിരെ ശക്തമായി ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു. യോഗം അലങ്കോലപ്പെടുത്തിയ സി പി എം നടപടിയിയിൽ എന്റെ നാടിന്റെ യോഗത്തിൽ വന്നവർ പ്രതിഷേധിച്ചു.