കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ എഡ്യുകെയര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച വിദ്യാലയത്തിനുള്ള ഹൊറേസ് മാൻ അവാർഡ് സെന്റ് ജോർജ് എച്ച്എസ്എസ്, കോതമംഗലം. വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സിക്ക് കൂടുതല്‍ കുട്ടികൾക്ക് എ പ്ലസ് നേടിയ സ്കൂളിനുള്ള വിശ്വജ്യോതി പുരസ്കാരം സെന്റ് അഗസ്റ്റിൻസ് ജി എച്ച്എസ്എസ്. മികച്ച അടിസ്ഥാന സൗകര്യ സൗഹൃദ സ്കൂളിനുള്ള ഇൻഫ്രാപെക്സ് പുരസ്കാരം ശോഭന പബ്ലിക് സ്കൂള്‍.
മികച്ച ശാസ്ത്ര സൗഹൃദ വിദ്യാലയത്തിനുള്ള ഡോ. എ.പി.ജെ.അബ്ദുള്‍ കലാം അവാർഡ് മാര്‍ ഏലിയാസ് എച്ച്എസ്എസ്, കോട്ടപ്പടി.
മികച്ച രക്ഷകർതൃ, വിദ്യാർഥി, അധ്യാപക, മാനേജ്മെന്റ് സൗഹൃദ സ്കൂൾ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. മികച്ച പരിസ്ഥിതി സൗഹൃദ സ്കൂളിനുള്ള ഹരിതപ്രഭ അവാർഡ് ഫാ.ജോസഫ് മെമ്മോറിയല്‍ എച്ച്എസ്എസ്, പുതുപ്പാടി. മികച്ച വിദ്യാർഥി സൗഹൃദ സ്കൂള്‍: സെന്റ് ജോൺസ് എച്ച്എസ്എസ്, കവളങ്ങാട്. ഡിജിറ്റല്‍ സൗഹൃദ സ്കൂള്‍: മാര്‍ ബേസില്‍ എച്ച്എസ്എസ്.
കായിക സൗഹൃദ സ്കൂളിനുള്ള മിൽഖ സിങ് അവാർഡ് ഗവ. വിഎച്ച്എസ്എസ് , മാതിരപ്പിള്ളി.
ശിശു സൗഹൃദ വിദ്യാലയത്തിനുള്ള ചാച്ചാജി അവാർഡ് ഫാത്തിമ മാതാ എല്‍പി സ്കൂള്‍, കാരക്കുന്നം. സാമൂഹിക സേവന സൗഹൃദ സ്കൂളിനുള്ള വിനോഭ ബാവ അവാർഡ്: ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്, ഊന്നുകല്‍. പൂർവ വിദ്യാർഥി സംഘടന സൗഹൃദ സ്കൂള്‍: ടിവിജെ മെമ്മോറിയല്‍ എച്ച്എസ്എസ്, പിണ്ടിമന. അവാർഡുകൾ 23ന് രാവിലെ 10.30ന് കോതമംഗലത്ത് നടക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.സി.ദിലീപ്കുമാർ സമ്മാനിക്കും. ചടങ്ങിൽ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും.