കോതമംഗലം: എന്റെ നാട് കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു. പഴം,പച്ചക്കറി എന്നിവയുടെ സംഭരണം, വിതരണം ലക്ഷ്യമാക്കിയാണ് വിപണന കേന്ദ്രം തുടങ്ങിയത്. എന്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിന് സമീപമാണ് ആരംഭിച്ചത്. ലോക് ഡൗൺ മൂലം കർഷകരെ സഹായിക്കുന്നതിനും തകർന്ന കാർഷിക വിപണി പിടിച്ചു നിർത്തുവാനും കാർഷിക വിപണന കേന്ദ്രത്തിന് കഴിയും. ഉല്പന്നങ്ങൾ വിൽക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ 9544355743 ബന്ധപ്പെടുക. കാർഷിക വികസന കേന്ദ്രത്തിന്റ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. ബിജി ഷിബു, പി പ്രകാശ്,ജോഷി പൊട്ടിക്കൽ, ജെയിബി ജേക്കബ്,എന്നിവർ പങ്കെടുത്തു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							