കോതമംഗലം: എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കമായി. നടി മഞ്ജു വാര്യര്‍ കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്ക്ക് ശാശ്വത പരിഹാരം കാണാനും മുന്തിയ പരിഗണന നല്‍കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഷിബു തെക്കുംപുറം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടുത്ത ജനുവരിയില്‍ നടത്തുന്ന കാര്‍ഷിക മേള കേരളം കണ്ടതില്‍ ഏറ്റവും മികച്ച കാര്‍ഷിക മഹാമേളയായി മാറ്റുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പ്രിന്‍സ് വര്‍ക്കി, ഇ.എം.മൈക്കിള്‍, കെ.എം.കുര്യാക്കോസ്, സി.കെ.സത്യന്‍, പി.എം.സിദ്ധിഖ്,ബാബു പോള്‍,പി.എ. പാദുഷ,ജോഷി പൊട്ടക്കല്‍,
ജോഷി കുര്യാക്കോസ്, കെ.ഇ.കാസിം,ബിജി ഷിബു, ഡാമി പോള്‍, കെ.പി.കുര്യാക്കോസ്, ലിസ്സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷികോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 3.00: കൃഷിക്ക് ഭീഷണിയായി കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും വിഷയത്തില്‍ സെമിനാര്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍. പ്രാദേശിക കലാകാരന്മാരുടെ മെഗാ ഷോ എന്നിവ നടത്തപ്പെടും.






















































