കോതമംഗലം: ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സ്റ്റാന്റുകള്‍ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കോതമംഗലം നഗരസഭക്ക് മുന്നില്‍ എറണാകുളം ജില്ല ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു ) ഏരിയ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറി സി പി എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം രാജു ജോര്‍ജ്
അധ്യക്ഷനായി .ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു ) ഏരിയ സെക്രട്ടറി കെ എ നൗഷാദ് ,സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് മൈതീന്‍ ഷാ ,ഏരിയ ജോ. സെക്രട്ടറി ജോഷി അറയ്ക്കല്‍ ,സി എസ് ജോണി ,സി ഇ മക്കാര്‍, എ ഒ ഷാജി ,എസ് ഷൈഫുദീന്‍ എന്നിവര്‍ സംസാരിച്ചു
