കോതമംഗലം : കുറത്തികുടിയിൽ നിന്ന് രണ്ട് ആനകൊമ്പുമായി ഒരാൾ വനപാലക്കാരുടെ പിടിയിൽ. കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് കോളനിയിലെ പുരുഷോത്തമൻ (64) ആണ് വനപാലകർ അറസ്റ്റ് ചെയ്തത് . മറ്റു പ്രതികളായ മാമലകണ്ടം ഇളമ്പ്ലശ്ശേരി ട്രൈബൽ കോളനി സ്വദേശി കളായ ഉണ്ണി (22),ബാലൻ (56) എന്നിവർ ഒളിവിലാണ്.പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 91 സെമി നീളവും,30 സെമി വണ്ണവും 9 കിലോതൂക്കവുമുണ്ട്. ആന കൊമ്പുകൾ പുറമെ നിന്നുള്ളവർക്ക് വില്‌പന നടത്തുവാൻ ശ്രമം നടത്തുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.ആന കൊമ്പ് വാങ്ങുവാൻ വന്നവർ എന്ന വ്യാജേന വനപാലകർ പുരുഷോത്തമനെ സമിപിക്കുകയായിരുന്നു.വീടിനു സമീപം ചാക്കിൽ പൊതിഞ്ഞു കഴിച്ചിട്ട നിലയിലായിരുന്നു ആന കൊമ്പുകൾ.രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് വിഭാഗവും, ദേവികുളം, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസറുമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധനയും പ്രതിയെ പിടികൂടിയതും.പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അടുത്തകാലത്തായി ഇളംബ്ലാശ്ശേരി കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് വഴി മാങ്കുളത്തേയ്ക്ക് പൊതുജനങ്ങൾക്ക് കാനനപാതയിലൂടെ വാഹനത്തിൽ സഞ്ചരിക്കുവാൻ അനുമതി ലഭിക്കുകയും ഇത് വൻതോതിൽ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് ദിനം പ്രതി ധാരാളം ടൂറിസ്റ്റുകൾ ഈ മേഖലയിലേയ്ക്ക് വന്നുതുടങ്ങിയാതയും,പൊതുജനങ്ങളുടെ സാനിധ്യം ഈ മേഖലയിൽ കൂടുതലായി വന്നതുമുതൽ വന കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് അടിമാലി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെയിംസ് പറഞ്ഞു.ചിത്രം :ആനകൊമ്പുമായി വനപാലകരുടെ പിടിയിലായ പുരുഷോത്തമൻ
You May Also Like
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യ ജീവി ബോർഡിന്റെ പ്രത്യേക യോഗം നാളെ (5/10/24) ചേരുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....
NEWS
കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന...
NEWS
കോതമംഗലം: ഡ്രൈഡേ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ആന്തിയാട്ട് സുനില്‍ (45) ആണ് കരിമണല്‍ പോലീസിന്റെ പിടിയിലായത്. കരിമണല്‍ പോലീസ് സര്‍ക്കിള്‍...
NEWS
കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്...