Connect with us

Hi, what are you looking for?

NEWS

കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വൻ നാശം; വീട്ടുടമ പരിക്കുകളോടെ ആശുപത്രിയിൽ.

കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിനും, കൃഷിക്കും നാശം; വീട്ടുടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടാട്ടുപാറ, മീരാൻസിറ്റിയിൽ  റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കളയാണ് കാട്ടാനക്കൂട്ടം തുമ്പിക്കൈ ഉപയോഗിച്ച് അടിച്ച് തകർത്തത്. വീട് തകർക്കുന്നത് കണ്ട് ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബെന്നിക്ക് വീണ് കാലിന് പരിക്കേറ്റത്. ബെന്നി കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സ തേടി.

നെല്ലിമറ്റത്തിൽ തങ്കമ്മയുടെ 175 – ഓളം വാഴകളാണ് കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചത്. ഇതിൽ കുലച്ചു തുടങ്ങിയ വാഴകളും ഉണ്ടായിരുന്നു. വാഴക്കൊപ്പം കൃഷി ചെയ്തിരുന്ന കപ്പ, മഞ്ഞൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.കടമെടുത്ത പണം കൊണ്ടാണ് തങ്കമ്മ കൃഷി ചെയ്തിരുന്നത്. ഇനി വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഇവർ. മറ്റ് വരുമാനമൊന്നുമില്ലാത്ത തങ്ങൾക്ക് തക്കതായ നഷടപരിഹാരം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...