പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് രോഗികൾ വിഷമത്തിലായി .രോഗികളുടെ ബന്ധുക്കളും പഞ്ചായത്ത് മെമ്പറായ പി പി എൽ ദോസും എംഎൽഎ ഓഫീസുമായി ബന്ധപ്പെടുകയുണ്ടായി . എം.എൽ.എ യുടെ നിർദ്ദേശാനുസരണം പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് പള്ളിക്കലിൻ്റെയും,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി എൽദോസിൻ്റേയും നേതൃത്വത്തിൽ ജനങ്ങൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചതിനെ തുടർന്നാണ് 11 മണിയോടെ ഓവർസിയർ വന്ന് കറണ്ട് പുനർ സ്ഥാപിച്ചത്.
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിവേഗം അവരോടൊപ്പം ചേർന്നുനിന്ന പഞ്ചായത്ത് പ്രതിനിധികളെ എംഎൽഎ അനുമോദിച്ചു. ഇന്ന് 40 ഓളം ഡയാലിസ് രോഗികളാണ് ഡയാലിസ് ചെയ്യുന്നതിന് വേണ്ടി കൊയിനോണിയയിൽ എത്തിച്ചേർനിരുന്നത്. ഒരു മാസം ആയിരത്തോളം പേർക്കാണ് സൗജന്യമായി ഇവിടെ നിന്നും ഡയാലിസിസ് ചെയ്തു നൽകുന്നത് .