Connect with us

Hi, what are you looking for?

NEWS

ശബരി റെയിൽവേ വസ്തുതകൾ അക്കമിട്ടു നിരത്തി നിയമസഭയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ

തിരുവനന്തപുരം / പെരുമ്പാവൂർ :അങ്കമാലി ശബരി റെയിൽവേ പdദ്ധതി അനിശ്ചിതമായി നീളുന്നത് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും , കേരളത്തിൻറെ പ്രതീക്ഷകൾ വിഫലമാകുന്നതിനെ കുറിച്ചും , റെയിൽവേ പദ്ധതി വേഗത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്കും വസ്തുതകൾ അക്കമിട്ടു നിരത്തി എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ ശബരി റെയിൽവേയുടെ പൂർത്തീകരണം ആവശ്യപ്പെട്ടു .

കാൽ നൂറ്റാണ്ടിലേറെയായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയിൽപാത .ഈ പദ്ധതി നടപ്പിലാക്കാൻ കഴിയാത്തത് പൊതുവേ സംസ്ഥാനത്തിന് അപമാനവും , വികസന വഴിയിലൂടെയുള്ള സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനേറ്റ ഏറ്റവും കനത്ത പ്രഹരവുമാണ് .

നിലവിൽ 264 കോടി രൂപയുടെ നികുതിപ്പണം ഉപയോഗിച്ച് എട്ടു കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിനു കുറുകെ റെയിൽവേ പാലവും നിർമ്മിച്ചു കഴിഞ്ഞതാണ് . ഇന്ന്

സ്റ്റേഷനും , പാലവും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു .ഈ പദ്ധതിയിലൂടെ കേരളത്തിന് പുതിയതായി 14 റെയിൽവേ സ്റ്റേഷനുകളും , ഇടുക്കി ജില്ലയ്ക്ക് റെയിൽവേ കണക്ടിവിറ്റിയും , ലഭ്യമാക്കുന്നതുമായ അങ്കമാലി ശബരി റെയിൽവേ തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കാനാകുന്നതും, എറണാകുളം , ഇടുക്കി ,കോട്ടയം , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം എന്നീ ജില്ലകളിലെ ഗതാഗത സൗകര്യങ്ങളിൽ വൻ വികസനം സാധ്യമാക്കുന്നതുമായ ,തും ,വിഴിഞ്ഞം തുറമുഖം വരെ നീട്ടാവുന്നതുമായ പദ്ധതിയാണ് . പെരുമ്പാവൂരിലെ 540 പ്ലൈവുഡ് വ്യവസായിക യൂണിറ്റുകൾക്കും , കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാണ ക്ലസ്റ്ററിനും , മൂവാറ്റുപുഴ നെല്ലാടിലെ ഫുഡ് പാർക്കിനും, കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 ശതമാനവും സംസ്കരിക്കുന്ന കാലടിയിലെ അരിമില്ലുകൾക്കും , തൊടുപുഴയിലെ കിൻഫ്ര സ്പൈസസ് പാർക്കിനും , റെയിൽവേ സൗകര്യം ലഭ്യമാകുന്നതും , പൈനാപ്പിൾ , ഏലം , കുരുമുളക് , റബർ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ റോ റോ സർവീസിലൂടെ കയറ്റുമതി ചെയ്യുവാനും , അങ്കമാലി – ശബരി റെയിൽവേ പദ്ധതി സഹായകരമാണ് . പെരുമ്പാവൂരിൽ നിന്ന് ശരാശരി 500 ട്രക്ക് പ്ലൈവുഡും , ഇന്ത്യയുടെ പൈനാപ്പിൾ സിറ്റി ആയ വാഴക്കുളത്ത് നിന്ന് ശരാശരി 250 ട്രക്ക് പൈനാപ്പിളും , ദിനംപ്രതി ദേശീയ അന്തർദേശീയ മാർക്കറ്റുകളിലേക്ക് നിലവിൽ ബുദ്ധിമുട്ടി കയറ്റി അയക്കുന്നത് ഈ ശബരീ പാതയിലൂടെയായാൽ അത് കർഷകർക്ക് വളരെ സഹായകരമാകും .

25 വർഷമായി പുതിയ ഒരു റെയിൽവേ ലൈൻ പോലും നിർമിക്കാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം . അങ്കമാലി – ശബരി റെയിൽവേ പാതയുടെ നിർമ്മാണ ചിലവ് പങ്കിടാൻ 7 /1/ 2021 ൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് . കൂടാതെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേയ്ക്ക് സമർപ്പിച്ച ശേഷം 23/3 2023 ല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അങ്കമാലി ശബരി റെയിൽവേയുടെ നിർമ്മാണ ചെലവ് പങ്കിടുന്നത് സംബന്ധിച്ച റീഷുറൻസ് നൽകിയിട്ടുള്ളതാണ് സംസ്ഥാന ബജറ്റിൽ നിന്ന് വർഷം 400 കോടി രൂപ വച്ച് അഞ്ചുവർഷത്തേക്ക് അനുവദിച്ചോ , കൊങ്കൺ റെയിൽവേ പദ്ധതിക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ SPV (കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ) വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്തത് പോലെ കെ ആർ ഡി സി എൽ വഴി ലോണെടുത്തോ , അങ്കമാലി ശബരി റെയിൽവേയ്ക്ക് വേണ്ടി ഫണ്ട് കണ്ടെത്താവുന്നതാണ് എന്ന് എംഎൽഎ സഭയിൽ പറഞ്ഞു .

അങ്കമാലി മുതൽ രാമപുരം വരെ 72 കിലോമീറ്റർ ദൂരത്തിൽ പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പും റെയിൽവേയും ചേർന്ന് 2002ൽ കല്ലിട്ട് തിരിച്ചിട്ടുള്ളതാണ് . കല്ലിട്ട് തിരിച്ച സ്ഥലങ്ങൾ ആരും വാങ്ങാൻ പോലും കഴിയാതെയും , ഈടുവെച്ച് വായ്പ എടുക്കാൻ കഴിയാതെയും ,പുതിയ വീടുകൾ വയ്ക്കാൻ കഴിയാതെയും , സ്ഥലമുടമകൾ വലിയ പ്രതിസന്ധിയിലാണ് .

ആയതിനാൽ KRDSL തയ്യാറാക്കിയ അങ്കമാലി – ശബരി റെയിൽവേയുടെ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാരിൻ്റെ കോംപിറ്റൻ്റ് അതോറിറ്റി അംഗീകരിക്കണമെന്നും , നിർമ്മാണ ചിലവ് പങ്കിടുന്നത് സംബന്ധിച്ച് റെയിൽവേയ്ക്ക് റീ അഷ്യുറൻസ് കത്ത് നൽകണമെന്നും ,എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു . മുൻ മൂവാറ്റുപുഴ എംഎൽഎ ബാബു പോൾ കൺവീനർ ആയിട്ടുള്ള ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇപ്പോഴത്തെയും മുൻപത്തെയും എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ശബരിപാത കടന്നുപോകുന്ന മുഴുവൻ സ്ഥലത്തെയും ജനപ്രതിനിധികൾ ഉൾപ്പെട്ട ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ആവശ്യം എന്ന നിലയിൽ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിച്ച് സഹായിക്കണമെന്ന് ഗവൺമെന്റിനോട് ശ്രദ്ധ ക്ഷണിക്കലിലൂടെ എൽദോസ് കുന്നപ്പള്ളി എംഎൽഎ അഭ്യർത്ഥിച്ചു .

You May Also Like

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമം​ഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ...

CHUTTUVATTOM

പുതുപ്പാടി : മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സീനിയർ സിറ്റിസൺസ് ദിനം ആഗസ്റ്റ് 21-ന് സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. “Respect, Appreciate, Celebrate” എന്ന സന്ദേശവുമായി...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്. യോഗ്യത എം സി എ / ബി ടെക് കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്. കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന റമീസിനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

error: Content is protected !!