Connect with us

Hi, what are you looking for?

NEWS

നാടിൻ്റെ തീരാനോവായി എൽദോസ്; മൃതദേഹം സംസ്‌കരിച്ചു

കോതമംഗലം : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറ് കണക്കിനാളുകളാണ് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചത്. പിന്നീട് പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഈ 45 കാരൻ ക്രിസ്മസിന് മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളുമായാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഇരുട്ടിൽ കാട്ടാന എൽദോസിനെ ആക്രമിച്ചത്. ചേതനയറ്റ ശരീരമായി സ്വന്തം വീടിൻ്റെ പൂമുഖത്ത് അന്ത്യനിദ്രയിലാണ്ട് കിടന്ന എൽദോസിനെ കണ്ട് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനാവാതെ നാടൊന്നാകെ സങ്കടക്കടലിൽ ആണ്ടു.

എൽദോസിനെ കാട്ടാന കൊമ്പു കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. എല്ലുകളാകെ നുറുങ്ങിയ നിലയിലായിരുന്നു. വനം വകുപ്പിൻ്റെ വാഗ്ദാന ലംഘനങ്ങളെ കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ സംസ്കാര ശുശ്രൂഷയ്ക്കിടെ വിമർശിച്ചു. ഹർത്താൽ ആചരിച്ച് പ്രതിഷേധിച്ച നാട്ടുകാർ, ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്തെ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

കിടങ്ങ് നിർമ്മിച്ചും ഫെൻസിംഗ് ഉറപ്പാക്കിയും കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്ന നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് ഇത്രനാളും മുഖം തിരിച്ചു നിന്നിരുന്ന റവന്യു – വനം വകുപ്പുകൾ എൽദോസിന്റെ മരണത്തിന് പിന്നാലെ ഉണർന്നു. ജില്ലാ കളക്ടർ നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിൽ രാവിലെ തന്നെ ട്രഞ്ച് നിർമ്മാണം തുടങ്ങി. വനം വകുപ്പ് അനാസ്ഥയ്ക്കെതിരെ ഇന്ന് പുലർച്ച വരെ നീണ്ടുനിന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ ഇടത്ത് നിന്ന് എൽദോസിൻ്റെ മൃതദേഹം നീക്കിയത്.

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

error: Content is protected !!