പെരുമ്പാവൂർ : മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ ടാറിങ് അടിയന്തിരമായി നടത്തി സഞ്ചാരയോഗ്യമാ ക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പെരുമ്പാവൂർ പൊതുമരാമത്ത് ഓഫീസിനു മുൻപിൽ മെറ്റൽ റീത്ത് സമർപ്പിച്ചു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ 42 റോഡുകൾ കുഴികൾ നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ വേണ്ടവിധത്തിൽ നടപടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജനകീയ സമരത്തിന് എം.എൽ.എയുടെ നേതൃത്വത്തിൽ ബഹുജനങ്ങൾ പ്രതിഷേധവുമായി ഒത്തുചേർന്നത്.
മണ്ഡലത്തിലെ തകർന്ന പ്രധാന പാതകളായ എംസി റോഡ് , ആലുവ- മൂന്നാർ റോഡ് ഇവയുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടന്നിട്ട് 6 മാസം കഴിഞ്ഞിട്ടും , ഈ വിഷയം സംബന്ധിച്ച് നീയമ സഭയിൽ പല വട്ടം സ്ബ്മിഷൻ അവതരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത് അതീവ ദുഃഖകരവും പെരുമ്പാവൂരുകാരോടുള്ള കടുത്ത അവഗണനയുമാണെന്ന് പ്രതിഷേധ യോഗത്തിൽ എംഎൽഎ പറഞ്ഞു. ഡിസംബർ മാസത്തോടെ സ്കൂളുകൾ പൂർണ്ണ തോതിൽ ആരംഭിക്കുന്നതോടെ പൊതുജനങ്ങളുടെയും കുട്ടികളുടെയും യാത്രാ ദുരിതം ഏറുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനുവില്ലെന്നും റോഡുകൾ സഞ്ചാര്യ യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികൾ ആരംഭിക്കുമെന്നും MLA വ്യക്തമാക്കി.
പ്രതിഷേധ സമരത്തിൽ പെരുമ്പാവൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ പി വർഗീസ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ,ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പോൾ ഉത്പ്പ്, വി എം ഹംസ, , ഒ ദേവസി, , പി പി അവറാച്ചൻ , മോളി തോമസ്, കമൽ ശശി, സി കെ രാമകൃഷ്ണൻ , എം. ഡി ജോർജ്, , വി, എച്. മുഹമ്മദ്, ടി ആർ പൗലോസ്, അഡ്വ. അരുൺ ജേക്കബ്, നഗരസഭ കൗൺസിൽ അംഗങ്ങൾ, വാർഡ് മെമ്പർമാർ കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.