Connect with us

Hi, what are you looking for?

CHUTTUVATTOM

പൊതുപര്യടനം പൂർത്തീകരിച്ചു എൽദോസ് കുന്നപ്പിള്ളി.

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതു പര്യടനം യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പൂർത്തിയാക്കി. ഒക്കൽ പഞ്ചായത്തും പെരുമ്പാവൂർ നഗരസഭയിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പര്യടനം അവസാനിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ പി. പി തങ്കച്ചനും ഒക്കലിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈനും ഉദ്ഘാടനം ചെയ്തു.

ഒ. ദേവസി, മനോജ്‌ മൂത്തേടൻ, ടി. ആർ പൗലോസ്, മനോജ്‌ തോട്ടപ്പിള്ളി, സി. ജെ ബാബു, വി.ബി മോഹനൻ, ഇ.എച്ച് ഇബ്രാഹിം, ഫ്രാൻസിസ് മൂലൻ, പി. കെ ജെയ്സൺ, അൻവർ മരക്കാർ, സിസിലി ഇയ്യോബ്, ഡേവിസ് കല്ലുകാടൻ, എം. വി ബെന്നി, പി. കെ സിന്ധു, മിനി സാജൻ, സാബു മൂലൻ, എന്നിവർ പങ്കെടുത്തു. കൊടുവേലിപ്പടി, സിദ്ധൻ കവല, കൂടാലപ്പാട്, ഇടവൂർ, നടുപ്പിളിത്തോട്, ആലിഞ്ചുവട്, തൊണ്ടുകടവ്, കുളത്തുങ്ങമാലി, യൂണിയൻ കവല, താന്നിപ്പുഴ, പെരുമറ്റം, ആൽക്കവല, ആന്റോപുരം, ഈസ്റ്റ്‌ ഒക്കൽ മുസ്ലിം പള്ളി, ഉന്ത്യാ കവല, ഒക്കൽ, ചേലാമറ്റം അമ്പലം, ക്വാർട്ടേഴ്സ് കവല, റയോൺസ് ക്വാർട്ടേഴ്സ്, പഞ്ചായത്ത്‌ കിണർ, കപ്പേള, വല്ലം കവല എന്നിവിടങ്ങളിലാണ് ഒക്കൽ പഞ്ചായത്ത്‌ പരിധിയിൽ സ്വീകരണം നൽകിയത്.

വല്ലം കുത്തുകല്ല്, കൊച്ചങ്ങാടി, കപ്പളപ്പടി, കാഞ്ഞിരക്കാട് പള്ളിപ്പടി, എസ്.എൻ.ഡി.പി ജംഗ്ഷൻ, കടുവാൾ, പാറപ്പുറം, ഭജനമഠം, പൂപ്പാനി, കാരാട്ടുപ്പള്ളിക്കര, ഒന്നാം മൈൽ, പട്ടാൽ, പോസ്റ്റോഫിസ്, ഇരിങ്ങോൾ, മരുത് കവല, കെ.എസ്.ആർ.ടി.സി, ജ്യോതി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് നഗരസഭയിൽ പര്യാടനം പൂർത്തിയാക്കിയത്. ഒ. ദേവസി, കെ. എം. എ സലാം, ഷാജി സലിം, സി. കെ രാമകൃഷ്ണൻ, എസ്. ഷറഫ്, കെ.പി കാസിം, ജോർജ്ജ് കിഴക്കുമശ്ശേരി, സണ്ണി പാത്തിക്കൽ, എൻ. എ റഹിം, എസ്. എ മുഹമ്മദ്‌, പോൾ പാത്തിക്കൽ, ഷാജി കുന്നത്താൻ, തരിഷ് ഹസൻ, വി. പി നൗഷാദ്, എം. പി ആന്റണി, ടി ജി സുനിൽ, കമൽ ശശി എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...