കോതമംഗലം :പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാലോചിതമായ പരിഷ്ക്കാരങ്ങളും നയരൂപീകരണ ങ്ങളിലും ഗൗരവപൂർണമായ ചർച്ചകൾ നടത്തുന്നതിന് സർക്കാർ സഹിഷ്ണുത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾക്കും ഗുണപരമായ നയ രൂപീകരണത്തിനും ഇത്തരം ചർച്ചകൾ വഴി തുറക്കു൦.കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവീസിൽനിന്ന് വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും ,സംഘടന സംസ്ഥാന -ജില്ലാ നേതാക്കൾക്കുള്ള സ്വീകരണ യോഗവു൦ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊതു സമൂഹത്തിൻറെ ഉൾപ്പെടെയുള്ള അഭിപ്രായം സർക്കാർ മാനിക്കണം.
ഹയർസെക്കൻഡറി മൂല്യനിർണയ വിഷയത്തിൽ ഉണ്ടായ വീഴ്ചകൾ അടക്കം പരിഹരിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാൻ സർക്കാർ മുന്നോട്ട് വരണം .വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് വി.പി പോൾ അധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തി . മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാർ, സീനിയർ വൈസ് പ്രസിഡണ്ട് കെ അബ്ദുൽ മജീദ് ,സംസ്ഥാന സെക്രട്ടറി ടി.യു.സാദത്ത് ,ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് , സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗങ്ങളായ കെ എ ഉണ്ണി, ഷക്കീലബീവി, സംസ്ഥാന കമ്മറ്റിയംഗം വിൻസന്റ് ജോസഫ് മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷനേതാവ് എ.ജി ജോർജ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി റോയി കെ പോൾ , ,ജോൺ പി പോൾ ,സാബു കുര്യാക്കോസ്, ടി.എസ് റഷീദ് ,എൽദോ കുര്യാക്കോസ്,ബേസിൽ ജോർജ് എന്നിവർ പ്രസംഗിച്ചു .സർവീസിൽ നിന്ന് വിരമിച്ച മുൻ റവന്യൂ ജില്ലാ ട്രഷറർ സാബു കുര്യാക്കോസ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി എസ് റഷീദ് ഉൾപ്പെടെയുള്ള അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു .സംഘടനയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന-ജില്ല ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി.
ഫോട്ടോ ക്യാപ്ഷൻ :കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ്, അനുമോദന സമ്മേളന൦ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു .ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ,സംസ്ഥാന സെക്രട്ടറി ടി.യു .സാദത്ത്,മുൻ സംസ്ഥാന പ്രസിഡൻറ് വി കെ അജിത് കുമാർ , സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് കെ അബ്ദുൽ മജീദ് ,മുനിസിപ്പൽ പ്രതിപക്ഷനേതാവ് എ. ജി ജോർജ് ,റോയി കെ പോൾ ,വിൻസെൻറ് ജോസഫ് ,കെ എ ഉണ്ണി ഷക്കീല ബീവി എന്നിവർ സമീപം.