കോതമംഗലം : ഡിവൈഎഫ്ഐ വാരപ്പെട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്ത വീട്ടില്‍ വെളിച്ചമെത്തി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി എന്‍ ബാലകൃഷ്ണന് വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അമ്പലപ്പറമ്പില്‍ ജോബിന്റെ ഭവനത്തിന് കെഎസ്ഇബിഡബ്ല്യുഎയുടെയും കെസിഇയു വാരപ്പെട്ടി യൂണിറ്റ് കമ്മിറ്റിയുടെയും സഹായത്തോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്തത്.
ചടങ്ങില്‍ ഡിവൈഎഫ്ഐ വാരപ്പെട്ടി മേഖല സെക്രട്ടറി ഇ എം നിയാസ് സ്വാഗതം പറഞ്ഞു. സിപിഐഎം വാരപ്പെട്ടി ലോക്കല്‍ സെക്രട്ടറി എം പി വര്‍ഗീസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇ എ സുഭാഷ്, എം കെ അനീഷ്, വി കെ റെജി, സി സി ഹരിഹരന്, ഏറാമ്പ്ര ബ്രാഞ്ച് സെക്രട്ടറി എ ഇ പരീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.