കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം മുനിസിപ്പൽ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകടം ഷാപ്പുപടി പ്രദേശത്ത് പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്നതിന് കോതമംഗലം എംഎൽഎ ആൻറണി ജോൺ നേതൃത്വം നൽകി. ചടങ്ങിൽ സിപിഐഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി.പി മൈതിൻ ഷാ, ബ്രാഞ്ച് സെക്രട്ടറി പി വി കുഞ്ഞൂഞ്ഞ്, കുര്യാക്കോസ്, അഭിലാഷ് അട്ടേലിൽ എന്നിവരും പങ്കെടുത്തു. ഈ ദുരന്ത കാലത്തെ അതിജീവിക്കുന്നതിനായി ഡിവൈഎഫ്ഐ മുൻസിപ്പൽ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 4100 കിലോ പച്ചക്കറി 1020 കിറ്റുകളിൽ ആക്കി മേഖലാ കമ്മിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു. കൂടാതെ 1000 കിലോ വരുന്ന പലചരക്ക് സാധനങ്ങളുടെ കിറ്റുകളും സാധാരണ ജനങ്ങൾക്ക് കൈമാറുവാൻ കഴിഞ്ഞു.