കോതമംഗലം : ഞായറാഴ്ച ഡിവൈഎഫ്‌ഐ കടവൂര്‍ മേഖല കമ്മിറ്റിയെ തേടിയെത്തിയത് വ്യത്യസ്തമായ ഒരാവശ്യമായിരുന്നു. കോവിഡ് ബാധിതരായി വീട്ടില്‍ കഴിയുന്ന ഒരു കുടുംബത്തിന് തന്റെ ജീവനോപാധിയായ കാലികള്‍ക്ക് പുല്ല് വേണം. ഡിവൈഎഫ്‌ഐ ഹെല്‍പ് ഡസ്‌കിലേക്ക് വന്ന ഈ ആവശ്യവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിറവേറ്റിയ സന്തോഷത്തിലാണ് ഈ കുടുംബം. ഡിവൈഎഫ്‌ഐ കടവൂര്‍ മേഖലാ കമ്മിറ്റിയംഗം എസ് എം റഹീം, പനങ്കര യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ വിഷ്ണു ദാസ്, ബിബിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പുല്ല് ചെത്തി വീട്ടിലെത്തിച്ചത്.
