Connect with us

Hi, what are you looking for?

CHUTTUVATTOM

എല്ലാ വീട്ടിലും ഓൺലൈൻ പഠനം സാധ്യമാക്കണം ഡി വൈ എഫ് ഐ.

പല്ലാരിമംഗലം : ഡി വൈ എഫ് ഐ പൈമറ്റം മേഖല അതിർത്തിയിൽ സ്വന്തമായി ഒരു ടെലിവിഷൻ പോലുമില്ലാതെ അതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന കുട്ടികൾക്ക് ഒരു സഹായമായി ടിവി ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ടിവി ഇല്ലാത്ത വീടുകളിൽ ടി വി എത്തിച്ചുകൊടുക്കുന്ന ക്യാമ്പയിന്റെ ഉൽഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. കുറ്റംവേലിയിൽ താമസിക്കുന്ന ഒരു കുടുംബത്തിെ വിദ്യാർത്ഥിക്ക് വേണ്ടി എം എൽ എയുടെ കയ്യിൽ നിന്നും കൂറ്റംവേലി ബ്രാഞ്ച് സെക്രട്ടറി ഷിജീബ് സൂപ്പി ടെലിവിഷൻ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ പൈമറ്റം മേഖല പ്രസിഡന്റ് ഹക്കിം ഖാൻ, സെക്രട്ടറി വി എസ് നൗഫൽ, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, വി എം അനിൽകുമാർ, കെ എം സലിം എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...