പല്ലാരിമംഗലം : ഡി വൈ എഫ് ഐ പൈമറ്റം മേഖല അതിർത്തിയിൽ സ്വന്തമായി ഒരു ടെലിവിഷൻ പോലുമില്ലാതെ അതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന കുട്ടികൾക്ക് ഒരു സഹായമായി ടിവി ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ടിവി ഇല്ലാത്ത വീടുകളിൽ ടി വി എത്തിച്ചുകൊടുക്കുന്ന ക്യാമ്പയിന്റെ ഉൽഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. കുറ്റംവേലിയിൽ താമസിക്കുന്ന ഒരു കുടുംബത്തിെ വിദ്യാർത്ഥിക്ക് വേണ്ടി എം എൽ എയുടെ കയ്യിൽ നിന്നും കൂറ്റംവേലി ബ്രാഞ്ച് സെക്രട്ടറി ഷിജീബ് സൂപ്പി ടെലിവിഷൻ ഏറ്റുവാങ്ങി. ഡി വൈ എഫ് ഐ പൈമറ്റം മേഖല പ്രസിഡന്റ് ഹക്കിം ഖാൻ, സെക്രട്ടറി വി എസ് നൗഫൽ, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, വി എം അനിൽകുമാർ, കെ എം സലിം എന്നിവർ പങ്കെടുത്തു.
